Obituary
യു എ മുബാറക് സഖാഫി മേപ്പറമ്പ് നിര്യാതനായി
കേരള മുസ് ലിം ജമാഅത്ത് പാലക്കാട് ജില്ലാ സെക്രട്ടറിയും എസ് എസ് എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു

പാലക്കാട് | കേരള മുസ്‌ലിം ജമാഅത്ത് പാലക്കാട് ജില്ലാ സെക്രട്ടറി യു എ മുബാറക്ക് സഖാഫി (54) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ സെക്രട്ടറി, ജില്ലാ സഖാഫി ശൂറാ ജനറൽ കൺവീനർ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു.
എസ് എസ് എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, എസ് ജെ എം ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഫസ്‌ല. മക്കൾ: അഫീഫ്, അബ്ദുർറഹ്മാൻ സഖാഫി. മരുമകൾ: സുഹൈറ.
മൃതദേഹം ഇന്ന് ഉച്ചക്ക് 12.30ന് പാലക്കാട് കള്ളിക്കാട് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
---- facebook comment plugin here -----