Kerala
പാലക്കാട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
ഇരുവരും കൊച്ചിയിലെ സ്വകാര്യകമ്പനി ജീവനക്കാരാണ്

പാലക്കാട് | പാലക്കാട് മാട്ടുമന്ത മുക്കൈ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരുകണി സ്വദേശികളായ വൈഷ്ണവ് (18), അജയ് കൃഷ്ണന്‍(18) എന്നിവരാണ് മരിച്ചത്. ഇരുവരും കൊച്ചിയിലെ സ്വകാര്യകമ്പനി ജീവനക്കാരാണ്.
വൈകീട്ട് 3.45ഓടെയാണ് അപകടമുണ്ടായത്. ഇരുവരും പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. അപകട വാര്‍ത്തയറിഞ്ഞ് ഫയര്‍ഫോഴ്സെത്തി രണ്ട് പേരെയും പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
---- facebook comment plugin here -----