Connect with us

Kerala

കോഴിക്കോട് കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

നാട്ടില്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നതിന്റെ മറവിലാണ് പ്രതി ലഹരി കച്ചവടം നടത്തിയിരുന്നത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് തൊട്ടില്‍പാലത്ത് കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കുറ്റ്യാടി കക്കട്ടില്‍ ചേരാപുരം തട്ടാന്‍കണ്ടി വീട്ടില്‍ സിറാജ് (43), കുറ്റ്യാടി കക്കട്ടില്‍ ചേരാപുരം പടിക്കല്‍ വീട്ടില്‍ സജീര്‍ (31) എന്നിവരാണ് പിടിയിലായത്.
കുറ്റ്യാടി ചുരത്തിലെ തൊട്ടില്‍ പാലം ചാത്തന്‍കോട്ട് നടയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത് .

മൈസൂരുവില്‍ നിന്നാണ് പ്രതികള്‍ കഞ്ചാവും എംഡിഎംഎയും വാങ്ങിയത്. കോഴിക്കോട് , മലപ്പുറം ജില്ലകളിലായി വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 96.680 ഗ്രാം എംഡിഎംഎയും 9300ഗ്രാം കഞ്ചാവുമാണ്  പ്രതികളില്‍ നിന്നും  പിടികൂടിയത്.  കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ മയക്കു മരുന്നു സംഘത്തില്‍പ്പെട്ടയാളാണ് സിറാജെന്ന് പോലീസ് പറഞ്ഞു.കൂടാതെ നിരവധി വധശ്രമക്കേസുകളിലും സിറാജ് പ്രതിയാണ്. നാട്ടില്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നതിന്റെ മറവിലാണ് സിറാജ് ലഹരി കച്ചവടം നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. സജീര്‍ ഗര്‍ഫില്‍ നിന്നും നാട്ടിലെത്തിയപ്പോഴാണ് സിറാഞ്ചിന്റെ കൂടെ ലഹരിമരുന്ന് കച്ചവടത്തിന് കൂടിയത്. പ്രതികളില്‍ നിന്നും പിടികൂടിയ എംഡിഎംഎയ്ക്ക് അഞ്ചു ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

Latest