Connect with us

Kerala

തിരൂരില്‍ കനോലി കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഇരുവരും അയൽവാസികളും കൂട്ടുകാരുമാണ്.

Published

|

Last Updated

താനൂർ | നിറമരുതൂർ കാളാട് പട്ടരുപറമ്പിൽ കനോലി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. നിറമരുതൂർ പാലംപറമ്പിൽ അബ്ദുൽ ശരീഫ് എന്ന സലാമിന്റെ മകൻ അശ്മിൽ (11), വെള്ളിയോട്ട് വളപ്പിൽ സിദ്ദീഖിന്റെ മകൻ അജ്ലാൻ (12) എന്നിവരാണ് മരിച്ചത്. ഇരുവരും കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കനാലിൽ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഇരുവരും അയൽവാസികളും കൂട്ടുകാരുമാണ്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും മുങ്ങിയെടുത്തത് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കാളാട് നൂറുൽ ഹുദാ സുന്നി മദ്റസയിലെ ആറാം ക്ലാസ് വിദ്യാർഥിയും മങ്ങാട് ജി വി എച്ച് എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയുമാണ് അശ്മിൽ. ശറഫുൽ ഇസ്ലാം മദ്റസയിലെയും കാളാട് കൊരങ്ങത്ത് ശറഫിയ ഇംഗ്ലീഷ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയുമാണ് അജ്ലാൻ. അസ്മാബിയാണ് അശ്മിലിന്റെ മാതാവ്. സഹോദരങ്ങൾ: അജ്മൽ (അൽ ഐൻ), അൻഫാസ്. അജ്നാസിന്റെ മാതാവ് സാബിറ. സഹോദരൻ: സിയാൻ സിദ്ദീഖ്.