National
ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍-ഇ-തൊയ്ബ തീവ്രവാദികള്‍ അറസ്റ്റില്‍
പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും സുരക്ഷാ സേന പിടികൂടുകയായിരുന്നു.

ശ്രീനഗര്‍| ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ നിന്ന് രണ്ട് ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് രണ്ട് ഗ്രനേഡുകളും എട്ട് പിസ്റ്റള്‍ റൗണ്ടുകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. വടക്കന്‍ കശ്മീര്‍ ജില്ലയിലെ സോപോര്‍ ഏരിയയിലെ ഷേര്‍ കോളനി ടാര്‍സൂവില്‍ സ്ഥാപിച്ച ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.
പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച തീവ്രവാദികളെ സുരക്ഷാ സേന പിടികൂടുകയായിരുന്നു. ദര്‍നാമ്പല്‍ ടാര്‍സൂവിലെ താമസക്കാരായ മന്‍സൂര്‍ അഹമ്മദ് ഭട്ട്, തന്‍വീര്‍ അഹമ്മദ് ലോണ്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----