Saudi Arabia
റിയാദ് മെട്രോ പുതിയ മൂന്ന് സ്റ്റേഷനുകൾ തുറന്നു; മെട്രോയുടെ ഓറഞ്ച് ലൈനിലാണ് പുതിയ സ്റ്റേഷനുകൾ
നഗര ഗതാഗത വികസന പദ്ധതിയുടെ കേന്ദ്ര ഘടകമാണ് റിയാദ് മെട്രോ.

റിയാദ്| റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ മൂന്ന് പുതിയ സ്റ്റേഷനുകൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചതായി റിയാദ് സിറ്റി റോയൽ കമ്മീഷൻ അറിയിച്ചു.
നഗര ഗതാഗത വികസന പദ്ധതിയുടെ കേന്ദ്ര ഘടകമാണ് റിയാദ് മെട്രോ. രാജ്യ തലസ്ഥാനത്തിന്റെ പൊതുഗതാഗത ശൃംഖലയിൽ പുതിയ അടയാളപ്പെടുത്തലുകളുമായി അൽ മലാസ്, അൽ രാജ്ഹി ഗ്രാൻഡ് മോസ്‌ക്, ഖഷ്ം അൽ ആൻ എന്നിവയാണ് പുതുതായി ആരംഭിച്ച സ്റ്റേഷനുകൾ.
ആറ് പ്രധാന ലൈനുകളിലായി 176 കിലോമീറ്ററിലാണ് മെട്രോ വ്യാപിച്ചുകിടക്കുന്നത്. നഗരത്തിലുടനീളമുള്ള 85 സ്റ്റേഷനുകളിലൂടെയാണ് സർവ്വീസുകളുള്ളത്. ഇതിൽ മുഴുവൻ ശൃംഖലയെയും പരസ്പരം ബന്ധിപ്പിക്കുന്ന എട്ട് പ്രധാന ഹബുകളാണുള്ളത്. മെട്രോ സർവീസുകൾ ദിവസവും രാവിലെ 6:00 മുതൽ അർദ്ധരാത്രി 12:00 വരെ സർവ്വീസ് നടത്തുന്നത്
---- facebook comment plugin here -----