Kerala
മുപ്പതിലെത്തുന്ന മഅ്ദിന്‍ മുന്നേറ്റം; വിദ്യാഭ്യാസ-സാമൂഹിക ഉന്നമനത്തിന് 30 ഇന പദ്ധതികള്‍
ആത്മീയ വിദ്യാഭ്യാസത്തിനായുള്ള ദഅ്വ കോളജുകള്‍, തഹ്ഫീളുല്‍ ഖുര്‍ആന്‍, മോഡല്‍ അക്കാദമി, സ്‌കൂള്‍ ഓഫ് എക്സലന്‍സ്, കോളജ് ഓഫ് ഇസ്ലാമിക് സയന്‍സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ 5000ത്തോളം മതവിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു.
മലപ്പുറം | രാജ്യത്തിനകത്തും പുറത്തും വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന മഅ്ദിന്‍ അക്കാദമി അഭിമാനകരമായ മുപ്പതാം വാര്‍ഷികത്തിലേക്ക് കടക്കുന്നു. 1997ല്‍ വെറും 118 വിദ്യാര്‍ഥികളുമായി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ മഹനീയ നേതൃത്വത്തില്‍ തുടക്കം കുറിച്ച മഅ്ദിന്‍ അക്കാദമി ഇന്ന് നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളുള്ള ഒരു മഹാപ്രസ്ഥാനമായി മാറിയിരിക്കുകയാണ്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ 30 ഇന പദ്ധതികളാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജോര്‍ദാന്‍ ആസ്ഥാനമായുള്ള റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍ പ്രസിദ്ധീകരിക്കുന്ന ലോകപ്രശസ്തരായ 500 മുസ്ലിം വ്യക്തിത്വങ്ങളില്‍ ഇടംനേടിയ പണ്ഡിതനുമാണ് മഅ്ദിന്‍ സ്ഥാപകന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. മലേഷ്യ ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ ഇന്റര്‍ഫൈത്ത് ഇനിഷ്യേറ്റീവിന്റെ തലവന്‍, ഗ്ലോബല്‍ മൂവ്‌മെന്റ് ഓഫ് മോഡറേറ്റ്‌സ് അംഗം, ജി-20 മത സൗഹാര്‍ദ ഉച്ചകോടി സംഘാടക സമിതി അംഗം, സമാധാന പ്രവര്‍ത്തകര്‍ക്കുള്ള ഐക്യരാഷ്ട്ര സഭ പദ്ധതിയിലെ അംഗം, കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി ആസ്ഥാനമായുള്ള മാന്യുസ്‌ക്രിപ്റ്റ് അസ്സോസിയേഷന്‍ അംഗം എന്നീ സുപ്രധാന അന്താരാഷ്ട്ര പദവികള്‍ അദ്ദേഹം വഹിക്കുന്നു.

ഖലീൽ തങ്ങൾ
വിദ്യാഭ്യാസം, പരിസ്ഥിതി, സാംസ്‌കാരികം, കൃഷി, കുടുംബം, ആരോഗ്യം, കാരുണ്യം, ആത്മീയം തുടങ്ങി സമസ്ത മേഖലകളിലും മഅ്ദിന്‍ ഇന്ന് സജീവമായി ഇടപെടുന്നു. സാങ്കേതിക മുന്നേറ്റത്തിനൊപ്പം തന്നെ ആത്മീയ വേദികളുമൊരുക്കുന്ന സ്ഥാപനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സും ഓട്ടോമേഷന്‍ ടെക്നോളജിയും ക്യാമ്പസിലെ പഠനവിഷയങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഏറ്റവും നവീനമായ വിദ്യാഭ്യാസ മാതൃകകളെ പരിചയപ്പെടുത്താനും അവയുടെ നന്മകളെ സമൂഹത്തിനായി ഉപയോഗിക്കാനും സ്ഥാപനം മുന്‍പന്തിയിലുണ്ട്. മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ആരംഭിച്ച റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ സെന്റര്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സവിശേഷ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ടാലന്റ് ഷോകളും മെറിറ്റ് മീറ്റുകളും സംഘടിപ്പിച്ചുവരുന്നു.
ആത്മീയ വിദ്യാഭ്യാസത്തിനായുള്ള ദഅ്വ കോളജുകള്‍, തഹ്ഫീളുല്‍ ഖുര്‍ആന്‍, മോഡല്‍ അക്കാദമി, സ്‌കൂള്‍ ഓഫ് എക്സലന്‍സ്, കോളജ് ഓഫ് ഇസ്ലാമിക് സയന്‍സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ 5000ത്തോളം മതവിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു. സി ബി എസ് സി പബ്ലിക് സ്‌കൂള്‍, എന്‍ജിനീയറിംഗ് കോളജ്, പെണ്‍കുട്ടികള്‍ക്കായുള്ള ഷീ ക്യാമ്പസ്, ഹിയ അക്കാദമി, ക്യൂലാന്റ്, ദാറുസഹ്റ, ദാറുല്‍ ബത്വൂല്‍, അനാഥ അഗതി വിദ്യാര്‍ഥികള്‍ക്കുള്ള ആംബിള്‍ ഷോര്‍, അന്ധ ബധിര മൂക വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക ക്യാമ്പസുകള്‍, ബുദ്ധിമാന്ദ്യ പരിചരണ കേന്ദ്രം ഉള്‍പ്പെടെ 14 ക്യാമ്പസുകളില്‍ 55 സ്ഥാപനങ്ങളിലായി 33500ഓളം വിദ്യാര്‍ഥികളാണ് നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. പ്രൈമറി തലം തൊട്ട് ഗവേഷണ തലം വരെയുളള വിവിധ കോഴ്‌സുകളില്‍ ഉന്നത നിലവാരമുള്ള പഠനാന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 16 അന്താരാഷ്ട്ര സര്‍വകലാശാലകളുമായി മഅ്ദിന്‍ സഹകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.
ഭാഷാപഠന രംഗത്ത് മികച്ച മാതൃകയാണ് മഅ്ദിന്‍ വിദേശഭാഷാ പഠനകേന്ദ്രം. സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, ടര്‍ക്കിഷ്, അറബിക്, ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ വിദേശ ഭാഷകളില്‍ നിരവധി വിദ്യാര്‍ഥികള്‍ നിലവില്‍ പഠനം നടത്തുന്നു. സിവില്‍ സര്‍വീസ് പഠനം ലക്ഷ്യമാക്കിയുള്ള മാജിക്്സ്, ശാസ്ത്ര ഗവേഷണത്തിനായുള്ള സൈ-ടെക്, കാലിഗ്രഫി പഠന കേന്ദ്രം, വിവിധ സര്‍ക്കാര്‍ കോഴ്സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യവും നവീനവുമാണ് മഅ്ദിന്‍ സ്ഥാപനങ്ങള്‍.

മഅദിൻ മെയിൻ ക്യാമ്പസ്
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ ഒരുക്കുന്നതിനായി 2010ലാണ് മഅ്ദിന്‍ ടെക്നോറിയം ക്യാമ്പസിന് തുടക്കമിട്ടത്. കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് മാനേജ്മെന്റ്, ഐ.ടി.ഐ, എം.ബി.എ, ഫാര്‍മസി കോളജ് ക്യാമ്പസുകള്‍ ഉള്‍ക്കൊള്ളുന്ന മഅ്ദിന്‍ ടെക്നോപാര്‍ക്കും എജ്യുപാര്‍ക്കും ഏറനാടിന്റെ ഹൃദയഭൂമികയില്‍ വലിയൊരു വിദ്യാഭ്യാസ വിപ്ലവത്തിനാണ് തിരികൊളുത്തിയിട്ടുള്ളത്. മഅ്ദിന്‍ ടെക്നോ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ഓട്ടോമേഷന്‍ ടെക്നോളജിയിലധിഷ്ഠിതമായ ഹൈടെക് ലൈബ്രറി വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്. വിദേശഭാഷാ പഠനകേന്ദ്രം, ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് തുടങ്ങിയ സംരംഭങ്ങളും ശ്രദ്ധേയമാണ്.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പോരാട്ടത്തിലും മഅ്ദിന്‍ അക്കാദമി വലിയ മാതൃകയാണ് സൃഷ്ടിക്കുന്നത്. എല്ലാ വര്‍ഷവും വിശുദ്ധ റമസാനില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ ഭീകരതക്കും ലഹരിവസ്തുക്കള്‍ക്കുമെതിരെ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ജനലക്ഷങ്ങളാണ് പ്രതിജ്ഞയെടുക്കാറുള്ളത്. റമസാനിലെ പുണ്യങ്ങള്‍ നിറഞ്ഞ ഇരുപത്തി ഏഴാം രാവില്‍ മക്കയും മദീനയും കഴിഞ്ഞാല്‍ വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ ഒരുമിച്ചുകൂടുന്ന വേദിയാണിത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്നും പ്രതിലോമ ശക്തികളുടെ സ്വാധീനത്തില്‍ പെടില്ലെന്നും ഇവിടെവെച്ച് യുവജനങ്ങളുള്‍പ്പെടെയുള്ള ജനലക്ഷങ്ങള്‍ പ്രതിജ്ഞയെടുക്കുന്നു.
മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന 30 ഇന പദ്ധതികള്‍ മഅ്ദിന്‍ അക്കാദമിയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രവാചക കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കായുള്ള ദാറുല്‍ ബത്വൂല്‍, ടെക്നോറിയം ക്യാമ്പസിലെ ഗ്രാന്‍ഡ് മസ്ജിദ് തുടങ്ങിയ പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു. 11 ലക്ഷം രൂപ സമ്മാനത്തുകയുള്ള ദേശീയ ഖുര്‍ആന്‍ പാരായണ മത്സരം അഞ്ച് കോടി രൂപ വകയിരുത്തുന്ന പദ്ധതിയാണ്. അധ്യാപക-വിദ്യാര്‍ഥി വിനിമയ സംയുക്ത സെമിനാറുകള്‍, പഠന പ്രൊജക്ടുകള്‍, പ്രസിദ്ധീകരണം തുടങ്ങിയ മേഖലകളിലെ സഹകരണങ്ങളിലൂടെ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ഒരുങ്ങുകയാണ് ഈ വിദ്യാഭ്യാസ പ്രസ്ഥാനം.
SEO Details
Title: Ma’din Academy Enters 30th Year: Launches 30 Major Projects for Social & Educational Empowerment
Description: Ma’din Academy, founded by Sayyid Ibrahimul Khaleel Al Bukhari, celebrates its 30th anniversary. The institution announced 30 key projects spanning education, technology, and social welfare.
Keywords: Madin Academy 30th Anniversary, Sayyid Ibrahimul Khaleel Al Bukhari, Education Revolution Kerala, Madin Techpark, Able World, Islamic Education Kerala, Malappuram News, Higher Education Kerala, 30 Projects Madin, Tech-based Learning, sirajlive, breaking news, flash news, malayalam news, siraj online, kerala news, national news, today’s news, siraj daily, india news, international news, technology news, health news, മഅ്ദിൻ അക്കാദമി, മുപ്പതാം വാർഷികം, ഖലീൽ തങ്ങൾ, മലപ്പുറം വാർത്തകൾ, വിദ്യാഭ്യാസ മുന്നേറ്റം.
Hashtags: #MadinAcademy #Madin30 #EducationRevolution #KhaleelBukhari #Malappuram #KeralaEducation #SocialEmpowerment #TechInEducation #30YearCelebration #SirajLive
Summary
Ma’din Academy is entering its 30th year of excellence, marking a significant milestone in educational and social empowerment under the leadership of Sayyid Ibrahimul Khaleel Al Bukhari. Starting with 118 students in 1997, it has grown into a global institution with over 33,500 students across 55 institutions. To commemorate this anniversary, the academy has launched 30 major initiatives focusing on modern technology, research, and humanitarian projects.


