Ongoing News
തിരുവനന്തപുരത്ത് മരം ഒടിഞ്ഞുവീണ് രണ്ടാം ക്ലാസ്സുകാരി മരിച്ചു
അപകടം അനുജത്തിയെ രക്ഷിക്കുന്നതിനിടെ

തിരുവനന്തപുരം | തിരുവനന്തപുരം നാവായിക്കുളത്ത് മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം. നാവായിക്കുളം കുടവൂര്‍ സ്വദേശി റിസ്‌വാനയാണ് മരിച്ചത്. അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.
രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. ഒന്നര വയസ്സുകാരിയായ സഹോദരിയുടെ ദേഹത്തേക്ക് മരം ഒടിഞ്ഞു വീഴുന്നത് കണ്ട് രക്ഷിക്കാന്‍ ഓടിയെത്തിയപ്പോഴയായിരുന്നു അപകടം. സഹോദരി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സഹദ്- നാദിയ ദമ്പതികളുടെ മകളാണ് റിസ് വാന.
---- facebook comment plugin here -----