Connect with us

Kerala

പത്തനംതിട്ട കാനറാ ബേങ്ക് തട്ടിപ്പ് കേസ്; പ്രതികളുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

പിഎംഎല്‍എ നിയമപ്രകാരം 1.11 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്

Published

|

Last Updated

കൊച്ചി| പത്തനംതിട്ട കാനറാ ബേങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. പിഎംഎല്‍എ നിയമപ്രകാരം പ്രതികളുടെ 1.11 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കേസില്‍ മുഖ്യ പ്രതിയായ വിജീഷ് വര്‍ഗീസിന്റെയും ഭാര്യ സൂര്യ താര ജോര്‍ജിന്റെയും സ്വത്തുകളാണ് ഇഡി കണ്ടുകെട്ടിയത്.  ബേങ്കിലെ ജീവനക്കാരനായിരുന്ന കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസ് ഇടപാടുകാരുടെ പണം തട്ടിയെടുത്ത് മുങ്ങുകയായിരുന്നു.

2019 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളിലാണ് പത്തനംതിട്ടയിലെ കാനറാ ബേങ്ക് ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടന്നത്. 14 മാസത്തിനിടെ ഏകദേശം 8.13 കോടി രൂപ വിജീഷ് വര്‍ഗീസ് വിവിധ അക്കൗണ്ടുകളില്‍ നിന്നായി തട്ടിയെടുത്തതായാണ് ഇഡിയുടെ കണ്ടെത്തല്‍. 2022ലാണ് ഇഡി കേസില്‍ അന്വേഷണം ആരംഭിച്ചത്.

 

---- facebook comment plugin here -----

Latest