Connect with us

International

ടിബറ്റില്‍ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി, നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഭൂനിരപ്പില്‍ നിന്ന് 10 കീലോമീറ്റര്‍ താഴെയാണ് പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

Published

|

Last Updated

ലാസ| ടിബറ്റില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തെതുടര്‍ന്ന് നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂനിരപ്പില്‍ നിന്ന് 10 കീലോമീറ്റര്‍ താഴെയാണ് പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. അധികൃതര്‍ ടിബറ്റിലെ സാഹചര്യം പരിശോധിച്ചുവരികയാണ്.

ശക്തമായ ഭൂചലനങ്ങള്‍ പതിവായ ഇടമാണ് ടിബറ്റ്. തുടര്‍ ചലനങ്ങള്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭൂചലനങ്ങള്‍ ടിബറ്റില്‍ അനുഭവപ്പെട്ടിരുന്നു. മെയ് 9ന് പ്രാദേശിക സമയം രാത്രി 8.18ന് 3.7 തീവ്രതയുള്ള ചലനം ടിബറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ 23ന് റിക്ടര്‍ സ്‌കെയിലില്‍ 3.9, 3.6 തീവ്രതയുള്ള ഭൂചലനങ്ങളും അനുഭവപ്പെട്ടിരുന്നു. ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഈ രണ്ട് ചലനങ്ങളുടെയും പ്രഭവകേന്ദ്രം.

 

 

Latest