Connect with us

Kerala

എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

പല തവണ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിമര്‍ശിച്ചിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  എ ഡി ജി പി. എം ആര്‍ അജിത്കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് തിങ്കളാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

പല തവണ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിമര്‍ശിച്ചിരുന്നു. അജിത്കുമാറിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷവും അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം ആവശ്യപ്പെട്ട് കോടതിയോട് വിജിലന്‍സ് സമയം നീട്ടിച്ചോദിച്ചിരുന്നു. ഇതാണ് കോടതി വിമര്‍ശനത്തിന് ഇടയാക്കിയത്.

അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അജിത്കുമാര്‍ ഭാര്യാസഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുള്ള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതി പണമുണ്ടെന്നായിരുന്നു പി വി അന്‍വറിന്റെ ആരോപണം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹരജിക്കാരന്‍ ആരോപിച്ചിരുന്നു

 

---- facebook comment plugin here -----

Latest