Kerala
മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ജീവനക്കാര്‍ മദ്യപിച്ച് കൊണ്ട് ഡിപ്പോ പരിസരത്ത് എത്തുകയോ, ഡ്യൂട്ടി നിര്‍വ്വഹിക്കാന്‍ പാടില്ലെന്ന സിഎംഡിയുടെ ആവര്‍ത്തിച്ചുള്ള ഉത്തരവ് നിലനില്‍ക്കെയാണ്് സംഭവം.
തൊടുപുഴ | മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കട്ടപ്പന യൂണിറ്റിലെ ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ കെ കെ കൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍ പി പി തങ്കപ്പന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസം 18ന് വിജിലന്‍സ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം കട്ടപ്പന ഡിപ്പോയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്.
ജീവനക്കാര്‍ മദ്യപിച്ച് കൊണ്ട് ഡിപ്പോ പരിസരത്ത് എത്തുകയോ, ഡ്യൂട്ടി നിര്‍വ്വഹിക്കാന്‍ പാടില്ലെന്ന സിഎംഡിയുടെ ആവര്‍ത്തിച്ചുള്ള ഉത്തരവ് നിലനില്‍ക്കെയാണ്് സംഭവം. ഇരുവരേയും അന്വേഷണവിധേയമായാണ് സസ്‌പെന്‍ഡ് ചെയതിരിക്കുന്നത്.