Eranakulam
ആലുവയിൽ വാഹനമിടിച്ച് രണ്ട് പേർ മരിച്ചു
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു.

കൊച്ചി | ആലുവയില്‍ പിക്കപ് വാനിടിച്ച് രണ്ട് പേർ മരിച്ചു. അത്താണി കാംകോക്ക് മുന്നിലായിരുന്നു അപകടം. തുരുത്തിശ്ശേരി മേയ്ക്കാട് സ്വദേശിനികളായ ഷീബ സതീശൻ തൈവളപ്പിൽ (50), മറിയാമ്മ വല്ലത്തുക്കാരൻ (52) എന്നിവരാണ് മരിച്ചത്.
കാംകോ കമ്പനിയിലെ ദിവസവേതന ജീവനക്കാരികളായിരുന്നു ഇവർ. രാവിലെ ഏഴ് മണിയോടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. എറണാകുളം ഭാഗത്തേക്ക് മെഡിസിൻ കൊണ്ടുപോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള പിക്കപ്പ് പാഴ്സൽ വാഹനമാണ് ഇടിച്ചത്.
ഉടനെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മോർച്ചറിയിൽ. വാഹനത്തിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്ന് റിപ്പോർട്ടുണ്ട്.
---- facebook comment plugin here -----