Kappa imposed and exiled
സ്ഥിരം കുറ്റവാളികളായ രണ്ടു യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി
മുഹമ്മദ് റാഫി (25), ആഷിക് കെ അജയന്‍ (24) എന്നിവരെയാണ് ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞത്.

ആലപ്പുഴ | നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേരെ ആലപ്പുഴ ജില്ലയില്‍ നിന്ന് കാപ്പാ നിയമപ്രകാരം നാടു കടത്തി. പാലമേല്‍ കോടമ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് റാഫി (25), കീരിക്കാട് കരുവാറ്റുംകുഴി കിഴക്കേ ബ്രഹ്മണിയില്‍ വീട്ടില്‍ ആഷിക് കെ അജയന്‍ (24) എന്നിവരെയാണ് ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞത്.
നൂറനാട് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മുഹമ്മദ് റാഫിയെന്നു പോലീസ് പറഞ്ഞു. കൊലപാതക ശ്രമം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ കേസുകളില്‍ മുഹമ്മദ് റാഫി പ്രതിയാണ്. കായംകുളം പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകശ്രമം ഉള്‍പ്പെടെ ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആഷിക് അജയനെന്നും പോലീസ് അറിയിച്ചു.
---- facebook comment plugin here -----