kakkad power house
കക്കാട് പവര്‍ ഹൗസിലെ രണ്ട് ജനറേറ്ററുകള്‍ ഡ്രിപ്പായി; മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്
192.63 മീറ്റായി ഉയര്‍ന്നാല്‍ മൂഴിയാര്‍ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം കക്കാട്ട് ആറ്റിലേക്ക് ഒഴുക്കി വിടും.

പത്തനംതിട്ട | കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കാട് പവര്‍ ഹൗസിലെ രണ്ട്
ജനറേറ്ററുകള്‍ ഡ്രിപ്പായതിനാല്‍ മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു. ഡാമിലെ ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തിയതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 192.63 മീറ്ററായി ഉയര്‍ന്നാല്‍ മൂഴിയാര്‍ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം കക്കാട്ട് ആറ്റിലേക്ക് ഒഴുക്കി വിടും.
ഇതുകാരണം ആങ്ങമൂഴി, സീതറേത്താട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയരും. അതിനാൽ കക്കാട്ടാറിലെയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവർ ജാഗ്രത പുലര്‍ത്തണം.
ഒരു കാരണവശാലും നദികളില്‍ ഇറങ്ങരുതെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോക്ടര്‍ ദിവ്യ എസ് അയ്യര്‍ മുന്നറിയിപ്പ് നല്‍കി.