National
ഇൻഡോറിൽ മൂന്നുനില കെട്ടിടം തകർന്ന് രണ്ട് മരണം
ഒരു കുടുംബത്തിലെ 14 പേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്

ഇൻഡോർ | തിങ്കളാഴ്ച രാത്രി ഉണ്ടായ കനത്ത മഴയെ തുടർന്ന് ഇൻഡോറിലെ റാണിപുരയിൽ മൂന്നുനില കെട്ടിടം തകർന്നു വീണു. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അലിഫ, ഫഹീം എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 12 പേർ മഹാരാജ യശ്വന്ത് റാവു സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരു കുടുംബത്തിലെ 14 പേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതെന്ന് ജില്ലാ കളക്ടർ ശിവം വർമ്മ അറിയിച്ചു.
---- facebook comment plugin here -----