Kerala
മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു
വീടിനടുത്തുള്ള വയലില്‍ പോയ കുട്ടികളെ കാണാതാവുകയായിരുന്നു
മലപ്പുറം | മലപ്പുറം ചങ്ങരംകുളത്ത് ചിറവല്ലൂരില്‍ രണ്ട് സഹോദരങ്ങളായ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ചിറവല്ലൂര്‍ മൂപ്പറം സ്വദേശി പുല്ലൂണിയില്‍ ജാസിമിന്റെ മക്കളായ ജിഷാദ് (8) മുഹമ്മദ് (6) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
വീടിനടുത്തുള്ള വയലില്‍ പോയ കുട്ടികളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പുറകിലുള്ള കുളത്തില്‍ കുട്ടികളെ കണ്ടെത്തിയത്.നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍
---- facebook comment plugin here -----