Kerala
പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
പശ്ചിമ ബംഗാള്‍ സ്വദേശി രഞ്ജിത്ത് പ്രാമാണിക് ഷോക്കേറ്റ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്

പാലക്കാട് | ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണയില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. കമ്പിവേലിയിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാന്‍ സഹായിയായി പ്രവര്‍ത്തിച്ച കാറല്‍മണ്ണ മണ്ണിങ്ങല്‍ വീട്ടില്‍ എംകെ ഹരിദാസന്‍, പാട്ടത്തിനെടുത്ത ഭൂമിയില്‍ വാഴകൃഷി നടത്തിയിരുന്ന ചെര്‍പ്പുളശ്ശേരി പാറക്കല്‍ വീട്ടില്‍ പ്രഭാകരന്‍ എന്നിവരാണ് അറസ്റ്റിലായത്.
പശ്ചിമ ബംഗാള്‍ സ്വദേശി രഞ്ജിത്ത് പ്രാമാണിക് ഷോക്കേറ്റ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്. പുളിഞ്ചോട് മേഖലയിലെ വാഴ കൃഷിയില്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റായിരുന്നു മരണം. പ്രഭാകരന്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഇയാള്‍ക്ക് ഷോക്കേറ്റത്. സമീപത്തെ മറ്റൊരു പറമ്പിലെ വൈദ്യുതി ലൈനില്‍ നിന്ന് കൃഷിയിടത്തിലെ കമ്പിവേലിയിലേക്ക് വൈദ്യുതി എത്തിച്ചാണ് കെണി ഒരുക്കിയിരുന്നതെന്ന് പോലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു