Connect with us

kinfra park fire

തുമ്പ കിൻഫ്ര പാർക്കിലെ തീപ്പിടിത്തം: അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിൻ്റെത് മഹാത്യാഗമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | തുമ്പ കിൻഫ്ര പാർക്കിലെ അഗ്നിബാധ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

അപകടം അറിഞ്ഞ ഉടനെ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിനിടയിൽ ജീവൻ നൽകേണ്ടി വരികയും ചെയ്ത ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിൻ്റെത് മഹാത്യാഗമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് ഇന്ന് പുലർച്ചെ വൻ തീപ്പിടിത്തമുണ്ടായത്. പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. രാസവസ്തുക്കൾ സൂക്ഷിച്ച കെട്ടിടം പൂർണമായും കത്തി നശിച്ചു. തീ പൂർണമായും അണച്ചു.

Latest