International
ട്രംപിന്റെ സ്വന്തം ആപ്പ് ഇന്ന് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ലോഞ്ച് ചെയ്യും
ട്രൂത്ത് സോഷ്യല്‍ എന്ന പേരില്‍ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ന്യൂഡല്‍ഹി| മുന്‍ അമേരിക്കന്‍ പ്രസിഡന്റും വ്യവസായിയുമായ ഡോണാള്‍ഡ് ട്രംപ് തന്റെ പുതിയ സോഷ്യല്‍ മീഡിയ സംരംഭമായ ‘ട്രൂത്ത് സോഷ്യല്‍’ ആരംഭിക്കാന്‍ ഒരുങ്ങുന്നു. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഇന്ന് (ഫെബ്രുവരി 21) ആപ്പ് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോയിട്ടേഴ്‌സ് ആക്‌സസ് ചെയ്ത ഒരു ടെസ്റ്റ് പതിപ്പിലെ ഒരു എക്‌സിക്യൂട്ടീവിന്റെ പോസ്റ്റുകള്‍ പ്രകാരമാണ് ഈ വാര്‍ത്ത പുറത്തു വന്നത്. 2021 ഒക്ടോബറില്‍, ട്രൂത്ത് സോഷ്യല്‍ എന്ന പേരില്‍ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ സൃഷ്ടിച്ച ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ആപ്പ്.
ഫെബ്രുവരി 15 ന് ട്രംപിന്റെ മൂത്ത മകന്‍ ഡൊണാള്‍ഡ് ജൂനിയര്‍, ഫെബ്രുവരി 14 ന് അപ്ലോഡ് ചെയ്ത തന്റെ പിതാവിന്റെ പരിശോധിച്ചുറപ്പിച്ച അറ്റ് റിയല്‍ ഡൊണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്തു. അക്രമത്തിന് പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് നേരത്തെ യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ട്രംപിനെ വിലക്കിയിരുന്നു. ട്രൂത്ത് സോഷ്യല്‍, ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ മുന്‍ റിപ്പബ്ലിക്കന്‍ യുഎസ് പ്രതിനിധി ഡെവിന്‍ നൂണ്‍സിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.