Connect with us

International

അമേരിക്കയില്‍ കാറില്‍ ട്രക്ക് ഇടിച്ച് അപകടം; നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം

അറ്റലാന്റയില്‍ നിന്ന് ഡാലസിലേക്കു മടങ്ങുമ്പോള്‍ ദിശ തെറ്റിച്ചു വന്ന മിനി ട്രക്ക് ഇവരുടെ കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാറിന് തീപിടിച്ചു. നാലുപേരും കാറില്‍ കുടുങ്ങുകയും വെന്തുമരിക്കുകയുമായിരുന്നു.

Published

|

Last Updated

ഗ്രീന്‍ കൗണ്ടി|അമേരിക്കയിലെ ഗ്രീന്‍ കൗണ്ടിയില്‍ കാറില്‍ ട്രക്ക് ഇടിച്ച് അപകടം. വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം. കുടുംബം സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഞായറാഴ്ച ഗ്രീന്‍ കൗണ്ടിയില്‍ വച്ചായിരുന്നു സംഭവം. ഹൈദരാബാദില്‍ നിന്നുള്ള കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കാനായാണ് കുടുംബം എത്തിയത്.

ശ്രീ വെങ്കട്ടും ഭാര്യ തേജസ്വിനിയും അവരുടെ രണ്ട് കുട്ടികളുമാണ് മരിച്ചത്. ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം അറ്റലാന്റയില്‍ നിന്ന് ഡാലസിലേക്കു മടങ്ങുമ്പോള്‍ ദിശ തെറ്റിച്ചു വന്ന മിനി ട്രക്ക് ഇവരുടെ കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അവരുടെ കാറിന് തീപിടിച്ചു. നാലുപേരും കാറില്‍ കുടുങ്ങുകയും വെന്തുമരിക്കുകയുമായിരുന്നു. സെക്കന്തരാബാദിലെ സുചിത്ര പ്രദേശത്തുനിന്നുള്ളവരായിരുന്നു കുടുംബം. മരിച്ചവരുടെ തിരിച്ചറിയല്‍ രേഖകള്‍ സ്ഥിരീകരിക്കുന്നതിനായി ഡിഎന്‍എ പരിശോധനകള്‍ നടത്തിവരികയാണ്. പരിശോധനകള്‍ക്കുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.

 

 

Latest