International
ട്രംപിന്റെ പുതിയ നികുതി നയം; ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 69.37 ഡോളറായി കുറഞ്ഞു
തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദക്ഷിണ കൊറിയ, ജപ്പാൻ, സെർബിയ, തായ്‌ലൻഡ്, ടുണീഷ്യ തുടങ്ങിയ വ്യാപാര പങ്കാളികളോട്, യുഎസ് താരിഫുകൾ കുത്തനെ ഉയരുമെന്ന നിർദ്ദേശം നൽകിയതോടെയാണ് എണ്ണവിലകുറയാൻ കാരണമായത്.

വാഷിംഗ്ടൺ|അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നികുതി താരിഫുകൾ അന്താരാഷ്‌ട്ര വിപണിയിൽ അനിശ്ചിതത്വത്തിനും സമ്പദ്‌വ്യവസ്ഥയിലും ഇടപെടൽ ശക്തമാക്കിയതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 69.37 ഡോളറായി കുറഞ്ഞു. ഏകദേശം രണ്ട് ശതമാനം നേട്ടങ്ങൾക്ക് ശേഷമാണ് ചൊവ്വാഴ്ചമുതൽ എണ്ണവില കുറഞ്ഞത്. പുതിയ യുഎസ് താരിഫ് പദ്ധതികളുടെ പ്രത്യാഘാതങ്ങളും ഓഗസ്റ്റിൽ ഒപെക് രാജ്യങ്ങൾ വലിയ ഉൽപാദന വർദ്ധനവും വിലയിരുത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ചേർന്ന പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനകളുടെ (ഒപെക്) പ്രതിമാസ യോഗത്തിൽ ഓഗസ്റ്റിൽ പ്രതിദിനം 548,000 ബാരൽ ഉത്പാദനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദക്ഷിണ കൊറിയ, ജപ്പാൻ, സെർബിയ, തായ്‌ലൻഡ്, ടുണീഷ്യ തുടങ്ങിയ വ്യാപാര പങ്കാളികളോട്, യുഎസ് താരിഫുകൾ കുത്തനെ ഉയരുമെന്ന നിർദ്ദേശം നൽകിയതോടെയാണ് എണ്ണവിലകുറയാൻ കാരണമായത്. ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 21 സെന്റ് കുറഞ്ഞ് ബാരലിന് 69.37 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയിൽ 24 സെന്റ് കുറഞ്ഞ് ബാരലിന് 67.69 ഡോളറിലെത്തുകയും ചെയ്‌തു. പുതിയ താരിഫുകളുടെ പ്രഖ്യാപനം ആഗോള സാമ്പത്തിക പ്രവർത്തനങ്ങളിലും ഊർജ്ജ ആവശ്യകതയിലും ഉണ്ടാകാൻ സാധ്യതയുള്ള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നിട്ടുണ്ട്.
ഓഗസ്റ്റ് 3ന് നടക്കാനിരിക്കുന്ന ഒപെക് യോഗത്തിൽ സെപ്റ്റംബറിൽ പ്രതിദിനം 550,000 ബാരലിന്റെ അന്തിമ ഉൽപാദന വർദ്ധനവ് പ്രഖ്യാപിക്കുമെന്ന് ഗോൾഡ്മാൻ സാച്ചിലെ വിശകലന വിദഗ്ധർ പ്രവചിക്കുന്നത്. അതേസമയം ഉൽപാദനത്തിലെ യഥാർത്ഥ വർദ്ധനവ് പ്രഖ്യാപിച്ച ലക്ഷ്യങ്ങളെക്കാൾ പിന്നിലാണെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു. ആഗോള വ്യാപാര സംഭവവികാസങ്ങൾ, ഏറ്റക്കുറച്ചിലുകൾ, മാറിക്കൊണ്ടിരിക്കുന്ന ഉൽപാദന തന്ത്രങ്ങൾ എന്നിവയെല്ലാം വികാരത്തെ സ്വാധീനിക്കുന്നതിനാൽ, വരും ദിവസങ്ങളിൽ എണ്ണ വിപണികൾ അസ്ഥിരമായി തുടരാൻ സാധ്യതയുണ്ട്.
---- facebook comment plugin here -----