Saudi Arabia
കുവൈത്തിന്റെ 65-ാമത് ദേശീയ ദിനാഘോഷം; ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവും രാജകുമാരനും
സഹോദര രാജ്യമായ കുവൈത്ത് ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്നും രാജാവും കിരീടാവകാശിയും സന്ദേശത്തില്‍ പറഞ്ഞു
റിയാദ് |കുവൈത്തിന്റെ 65-ാമത് ദേശീയ ദിനാഘോഷങ്ങള്‍ക്ക് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് ഊഷ്മളമായ ആശംസകള്‍ നേര്‍ന്നു
സഹോദര രാജ്യമായ കുവൈത്ത് ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്നും രാജാവും കിരീടാവകാശിയും സന്ദേശത്തില്‍ പറഞ്ഞു. ഇരു രാജ്യങ്ങളെയും അവരുടെ സഹോദര ജനതയെയും ബന്ധിപ്പിക്കുന്ന സവിശേഷമായ സാഹോദര്യ ബന്ധങ്ങളെയും, എല്ലാ മേഖലകളിലും ശക്തിപ്പെടുത്താനും വികസിപ്പിക്കാനും എല്ലാവരും ശ്രമിക്കുന്ന ബന്ധങ്ങളെയും പ്രശംസിച്ചു.
ബ്രിട്ടനില്‍ നിന്നും 1961 ജൂണ്‍ 19നാണ് കുവൈത്ത് സ്വാതന്ത്ര്യം നേടിയത്. നേരത്തെ ഈ ദിനത്തിലായിരുന്നു സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നത്. 1964മുതലാണ് ആഘോഷങ്ങള്‍ ഫെബ്രുവരി 25ലേക്ക് മാറ്റിയത്






