Kerala
ഗവര്‍ണറുടെ കാവിവത്കരണ നയം; സര്‍വകലാശാലാ ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ച് നടത്തി എസ് എഫ് ഐ
തിരുവനന്തപുരത്ത് കേരളാ സര്‍വകലാശാല ആസ്ഥാനത്തേക്കും കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലേക്കുമായിരുന്നു എസ് എഫ് ഐ മാര്‍ച്ച്.

തിരുവനന്തപുരം | ഗവര്‍ണറുടെ കാവിവത്കരണ നയത്തിനെതിരെ സംസ്ഥാനത്തെ സര്‍വകലാശാലാ ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ച് നടത്തി എസ് എഫ് ഐ. സര്‍വകലാശാലകളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കാവിവത്കരിക്കുന്നു എന്നാരോപിച്ചായിരുന്നു മാര്‍ച്ച്.
തിരുവനന്തപുരത്ത് കേരളാ സര്‍വകലാശാല ആസ്ഥാനത്തേക്ക് എസ് എഫ് ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കേരളാ സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെതിരെ നടപടി സ്വീകരിച്ച ഗവര്‍ണറുടേയും വിസിയുടേയും നിലപാടുകള്‍ക്കെതിരെയായിരുന്നു പ്രതിഷേധ മാര്‍ച്ച്. സര്‍വകലാശാലയുടെ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിനുള്ളില്‍ കയറുകയും വി സിയുടേ ചേംബറിന് സമീപത്തെത്തി പ്രതിഷേധിക്കുകയും ചെയ്തു.
കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലേക്കും എസ് എഫ് ഐ മാര്‍ച്ച് നടത്തി. പോലീസ് ബാരിക്കേഡ് തള്ളിമാറ്റി സര്‍വകലാശാലാ കെട്ടിടത്തിനകത്ത് കടന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.