Kerala
അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി കെ പി എം എസ്
പരിപാടിയുടെ ഉദ്ഘാടകനായിരുന്നു രാഹുൽ

പത്തനംതിട്ട | അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിനെ കെ പി എം എസ് പരിപാടിയിൽ നിന്ന് ഒഴിവാക്കിയത്. കെ പി എം എസ് കുളനട യൂനിയൻ സെപ്റ്റംബർ ആറിന് നിശ്ചയിച്ച പരിപാടിയിൽ നിന്നാണ് രാഹുലിനെ ഒഴിവാക്കിയത്.
ആഘോഷ പരിപാടിയിലെ ഉദ്ഘാടകനായിട്ടാണ് രാഹുലിനെ നിശ്ചയിച്ചിരുന്നത്. രാഹുലിനെ നിശ്ചയിച്ച് പോസ്റ്ററും സംഘാടകർ അടിച്ചിരുന്നു. പിന്നീട് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനായി നിശ്ചയിക്കുകയായിരുന്നു.
---- facebook comment plugin here -----