Connect with us

Kerala

സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞ് വടക്കന്‍ കേരളം

കെ എസ് ആര്‍ ടി സികളില്‍ കാലുകുത്താന്‍ ഇടമില്ലാത്ത വിധം തിരക്ക്

Published

|

Last Updated

കോഴിക്കോട് | നിരവധി ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന ഏകദിന സൂചനാ പണിമുടക്ക് തുടരുന്നു. വടക്കന്‍ കേരളത്തില്‍ സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. ഇതോടെ സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന വടക്കന്‍ കേരളത്തില്‍ യാത്ര ദുസ്സഹമായി. സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സികളിലെല്ലാം കാലുകുത്താന്‍ ഇടമില്ലാത്ത വിധം തിരക്ക് അനുഭവപ്പെട്ടു. കെ എസ് ആര്‍ ടി സി അധിക സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഗ്രാമങ്ങളിലേക്കൊന്നും എത്തുന്നില്ല.

ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുമായി സ്വകാര്യ ബസുടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കുമായി മുന്നോട്ടുപോകാന്‍ സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഉടമകള്‍ അറിയിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest