Kerala
ആരോഗ്യ മേഖലയിലെ മാറ്റങ്ങളെ പറ്റി ജനങ്ങള്‍ സംസാരിച്ച് തുടങ്ങിയെന്ന് മന്ത്രി വീണാ ജോര്‍ജ്
പ്രതിപക്ഷ നേതാവ് വസ്തുതയുടെ അടിസ്ഥാനത്തില്‍ സംസാരിക്കണം

കോട്ടയം | ആരോഗ്യ മേഖലയിലെ മാറ്റങ്ങളെ പറ്റി ജനങ്ങള്‍ തന്നെ സംസാരിച്ച് തുടങ്ങിയെന്ന് ആരോഗ്യ മന്ത്രി മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഈ കാലഘട്ടത്തില്‍ വലിയ മാറ്റങ്ങളുണ്ടായ മേഖലയാണ് ആരോഗ്യ മേഖലയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായം ജനങ്ങള്‍ തന്നെ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ വസ്തുതാ വിരുദ്ധമായ രീതിയില്‍ ബോധപൂര്‍വമായി ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷമാണ്.
പ്രതിപക്ഷ നേതാവ് വസ്തുതയുടെ അടിസ്ഥാനത്തില്‍ സംസാരിക്കാന്‍ തയ്യാറാവണമെന്നും തുറന്ന സംവാദത്തിലേക്ക് കടക്കണമെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
---- facebook comment plugin here -----