Connect with us

Uae

മൂന്ന് ധനവിനിമയ സ്ഥാപനങ്ങൾക്ക് 41 ലക്ഷം പിഴ

2018ലെ ഫെഡറൽ നിയമം 14 അനുസരിച്ചാണ് പിഴ ചുമത്തിയത്.

Published

|

Last Updated

അബൂദബി| കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവ തടയുന്നതിനുള്ള നിയമങ്ങൾ പാലിക്കാത്തതിന് രാജ്യത്തെ മൂന്ന് ധനവിനിമയ സ്ഥാപനങ്ങൾക്ക് യു എ ഇ സെൻട്രൽ ബേങ്ക് 4.1 ദശലക്ഷം ദിർഹം പിഴ ചുമത്തി. 2018 ലെ ഫെഡറൽ നിയമം 14 അനുസരിച്ചാണ് പിഴ ചുമത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവ തടയുന്നതിനുള്ള നയങ്ങളിലും നടപടിക്രമങ്ങളിലും ഈ സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നതിൽ കുറവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സെൻട്രൽ ബേങ്ക് നടപടി സ്വീകരിച്ചത്.
യു എ ഇയുടെ സാമ്പത്തിക സംവിധാനത്തിന്റെ സുതാര്യതയും സത്യസന്ധതയും കാത്തുസൂക്ഷിക്കാൻ ബേങ്ക് പ്രതിജ്ഞാബദ്ധമാണെന്നും സെൻട്രൽ ബേങ്ക് അറിയിച്ചു. എല്ലാ ധനവിനിമയ സ്ഥാപനങ്ങളും അവയുടെ ഉടമകളും ജീവനക്കാരും നിയമങ്ങളും മാനദണ്ഡങ്ങളും പൂർണമായി ഉറപ്പാക്കുന്നതിനായി പരിശോധന അടക്കമുള്ള നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
---- facebook comment plugin here -----

Latest