Connect with us

National

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം; ആര്‍സിബി പേസര്‍ യാഷ് ദയാലിനെതിരെ കേസെടുത്ത് പോലീസ്

യാഷ് ദയാലുമായി അഞ്ച് വര്‍ഷമായി ഡേറ്റിംഗിലായിരുന്നെന്നും ഈ സമയത്ത് തന്നെ ശാരീരികവും മാനസികവുമായി താരം പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ ആരോപണം.

Published

|

Last Updated

ബെംഗളുരു|വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു (ആര്‍സിബി) പേസര്‍ യാഷ് ദയാലിനെതിരെ കേസെടുത്ത് പോലീസ്. യുപിയിലെ ഗാസിയാബാദില്‍ നിന്നുള്ള സ്ത്രീയാണ് പരാതിക്കാരി. യാഷ് ദയാലുമായി അഞ്ച് വര്‍ഷമായി ഡേറ്റിംഗിലായിരുന്നെന്നും ഈ സമയത്ത് തന്നെ ശാരീരികവും മാനസികവുമായി താരം പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ ആരോപണം.

പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ താരത്തിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 69 പ്രകാരമാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കുറ്റം തെളിയിക്കപ്പെട്ടാല്‍ യാഷ് ദയാലിന് പത്ത് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളിട്ടാണ് കേസെടുത്തത്.

 

---- facebook comment plugin here -----

Latest