Connect with us

Uae

അബൂദബി സ്‌കൂളുകൾക്ക് ഫീസ് അടക്കാത്തവരുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കാം

അധ്യയന വർഷം തുടങ്ങുന്നതിന് ഒരു മാസം മുമ്പ് ഫീസിന്റെ ആദ്യ ഗഡു വാങ്ങാനും ട്യൂഷൻ ഫീസ് മൂന്നോ അതിലധികമോ തുല്യ തവണകളായി സ്വീകരിക്കാനും സ്‌കൂളുകൾക്ക് അനുമതിയുണ്ട്.

Published

|

Last Updated

അബൂദബി|ഫീസ് അടക്കാത്ത വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കാൻ സ്‌കൂളുകൾക്ക് അനുമതി നൽകി അബൂദബി ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് (അഡെക്). ഫീസ് അടയ്ക്കുന്നതിൽ കാലതാമസം വരുത്തുന്ന രക്ഷിതാക്കൾക്ക് പിഴയില്ലാതെ ന്യായമായ തവണകളായി ഫീസ് അടക്കാൻ അവസരം നൽകുന്ന വ്യക്തവും സുതാര്യവും നീതിയുക്തവുമായ ഒരു നയം എല്ലാ സ്‌കൂളുകളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് അഡെക് നിർദേശിച്ചു. ഫീസ് അടക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ നേരിട്ട് ബന്ധപ്പെടുകയോ അവരെ അനാവശ്യമായി ശ്രദ്ധയിൽപ്പെടുത്തുകയോ ചെയ്യരുത്. അധ്യയന വർഷം തുടങ്ങുന്നതിന് ഒരു മാസം മുമ്പ് ഫീസിന്റെ ആദ്യ ഗഡു വാങ്ങാനും ട്യൂഷൻ ഫീസ് മൂന്നോ അതിലധികമോ തുല്യ തവണകളായി സ്വീകരിക്കാനും സ്‌കൂളുകൾക്ക് അനുമതിയുണ്ട്.

പ്ലസ് ടു സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം

വിദേശ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകൾ നൽകുന്ന പ്ലസ് ടു സർട്ടിഫിക്കറ്റുകൾക്ക് (ഗ്രേഡ് 12) യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി. തുല്യത ലഭിക്കുന്ന 14 പാഠ്യപദ്ധതികളിലാണ് ഇതും കൂടി മന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾ ബിരുദ സർട്ടിഫിക്കറ്റുകളും ട്രാൻസ്‌ക്രിപ്റ്റുകളും അബൂദബിയിലെ അഡെക്, ദുബൈയിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി, ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി എന്നിവയുടെ സാക്ഷ്യപത്രങ്ങളോടെ സമർപ്പിക്കണം. അറബിയിലോ ഇംഗ്ലീഷിലോ അല്ലാത്ത രേഖകൾക്ക് അംഗീകൃത നിയമപരമായ വിവർത്തനം ഉണ്ടായിരിക്കണം. വിദൂര വിദ്യാഭ്യാസം അല്ലെങ്കിൽ തുറന്ന വിദ്യാഭ്യാസ സമ്പ്രദായം വഴി ലഭിച്ച സർട്ടിഫിക്കറ്റുകൾ തുല്യതക്ക് പരിഗണിക്കില്ല. കഴിഞ്ഞ മൂന്ന് അധ്യയന വർഷങ്ങളിൽ മുസ്്ലിം വിദ്യാർഥികൾ ഇസ്്ലാമിക വിദ്യാഭ്യാസവും അറബ് വിദ്യാർഥികൾ അറബി ഭാഷയും പഠിച്ചിരിക്കണം. ആവശ്യമായ രേഖകൾ ഏഴ് ദിവസത്തിനകം സമർപ്പിക്കാത്ത അപേക്ഷകൾ പരിഗണിക്കില്ല. ഈ സേവനത്തിന് 50 ദിർഹം ഫീസും അഞ്ച് പ്രവൃത്തി ദിവസവുമാണ് എടുക്കുക. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അംഗീകൃത മൊബൈൽ ആപ്പ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം.

 

---- facebook comment plugin here -----

Latest