tribal women death
ആദിവാസി യുവതി കാടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
അതിരപ്പിള്ളി വാഴച്ചാല്‍ ശാസ്താംപൂവ് കോളനിയിലാണ് സംഭവം

തൃശൂര്‍ | അതിരപ്പിള്ളി വാഴച്ചാലില്‍ ആദിവാസി യുവതി മരിച്ച നിലയില്‍. ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയെയാണ് കാടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പൊന്നപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. ഊരില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ഇരുവരും കാട്ടിലേക്ക് പോയത്.
കാട്ടിനുള്ളില്‍ വാക്ക് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പഞ്ചമിയെ പൊന്നപ്പന്‍ മര്‍ദിച്ചതായാണ് പോലീസ് സംശയിക്കുന്നത്. പഞ്ചമിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും പോലീസ് പറഞ്ഞു.
---- facebook comment plugin here -----