Kerala
എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസ്; വിചാരണ ഇന്ന് ആരംഭിക്കും
സംഭവം നടന്ന് നാല് വര്‍ഷവും 11 മാസത്തിനു ശേഷമാണ് വിചാരണ തുടങ്ങുന്നത്
ആലപ്പുഴ|എസ്ഡിപിഐ നേതാവ് കെ എസ് ഷാന്‍ വധക്കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക. സംഭവം നടന്ന് നാല് വര്‍ഷവും 11 മാസത്തിനു ശേഷമാണ് വിചാരണ തുടങ്ങുന്നത്. 11 ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
2021 ഡിസംബര്‍ 18ന് രാത്രിയാണ് മണ്ണഞ്ചേരിക്ക് സമീപം വച്ച് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍ കൊല്ലപ്പെട്ടത്. ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ബി.ജെ.പി ഒബിസി മോര്‍ച്ച നേതാവ് അഡ്വ.രണ്‍ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു. ഈ വിചാരണ പൂര്‍ത്തിയാവുകയും പിഎഫ്‌ഐ-എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികള്‍ക്കെല്ലാം വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
Content Highlights:The trial in the murder case of SDPI state secretary Adv K S Shan begins today at the Alappuzha Additional Sessions Court, nearly five years after the incident. Eleven RSS-BJP workers face trial in the December 2021 Mannanchery killing. Hours after Shan’s death, BJP leader Ranjith Sreenivasan was also murdered.




