Connect with us

Kerala

സ്വര്‍ണക്കടത്ത്-ഹവാല ഇടപാട്; സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇ ഡി റെയ്ഡ്

കോഴിക്കോട് കേന്ദ്രീകരിച്ച് ഒമ്പതോളം ഇടങ്ങളിലാണ് റെയ്ഡ്.

Published

|

Last Updated

കോഴിക്കോട് |  സ്വര്‍ണക്കടത്ത് -ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കോഴിക്കോട് കേന്ദ്രീകരിച്ച് ഒമ്പതോളം ഇടങ്ങളിലാണ് റെയ്ഡ്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള റെയ്ഡ് പുലര്‍ച്ചെ മുതല്‍ ആരംഭിച്ചതായണ് ഇഡി വൃത്തങ്ങള്‍ അറിയിക്കുന്നത്.

വിദേശ നാണ്യ വിനിമയുമായി ബന്ധപ്പെട്ട് എടുത്ത കേസിലാണ് നടപടി. സംസ്ഥാനത്ത് സമീപകാലത്തായി സ്വര്‍ണക്കടത്ത് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് റെയ്ഡ് നടക്കുന്നത്. സംസഥാനത്ത് നിന്ന് ഹവാലയായി പണം കടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അവരുമായി ബന്ധപ്പെട്ട ഇടങ്ങളിലുമാണ് പരിശോധന

Content Highlights: The Enforcement Directorate launched early morning raids across multiple locations in Kerala, including nine spots in Kozhikode. The action targets illegal hawala networks and recent gold smuggling cases. Officials are investigating alleged foreign exchange violations linked to cross-border money laundering.

---- facebook comment plugin here -----

Latest