Connect with us

Ongoing News

ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; കിര്‍ഗിസ്ഥാനെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി കിരീടമുയര്‍ത്തി ഇന്ത്യ

ഗോള്‍ നേടിയത് ജിംഗനും ഛേത്രിയും; 85 അന്താരാഷ്ട്ര ഗോളുകൾ സ്വന്തമാക്കി ഛേത്രി

Published

|

Last Updated

ഇംഫാല്‍ | ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ കിര്‍ഘിസ്ഥാനെ 2-0ന് പരാജയപ്പെടുത്തി ഇന്ത്യക്ക് കീരിടം. ഇന്ത്യക്കായി സന്ദോഷ് ജിംഗനും സുനില്‍ ഛേത്രിയുമാണ് ഗോള്‍ നേടിയത്.

മത്സരത്തിന്റെ 34ാം മിനുറ്റിലാണ് സന്ദോഷ് ജിംഗന്‍ ഗോള്‍ നേടിയത്. മത്സരം അവസാനിക്കാന്‍ ആറ് മിനുട്ട് മാത്രം അവശേഷിക്കെ സുനില്‍ ചേത്രിയിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. ഇതോടെ, സുനില്‍ ഛേത്രി തന്റെ ഗോള്‍ നേട്ടം 85 ആയി ഉയര്‍ത്തി. കളത്തിലുള്ള ഫുട്‌ബോള്‍ താരങ്ങളിൽ ഏറ്റവുമധികം ഗോള്‍ നേടിയവരുടെ പട്ടികയില്‍ മൂന്നാമതാണ് ഛേത്രി. 122 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 99 ഗോള്‍ നേടിയ ലയണല്‍ മെസ്സിയുമാണ് പട്ടികയിലെ മുമ്പന്‍മാര്‍.

ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ മ്യാന്‍മറിനെ 1-0ന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ മ്യാന്‍മറും കിര്‍ഘിസ്ഥാനും തമ്മില്‍ 1-1ന് സമനിലയിലും പിരിഞ്ഞു. ഇതോടെ, അവസാന മത്സരത്തില്‍ സമനില നേടിയാല്‍ തന്നെ കിരീടം ഉറപ്പായിരുന്ന ഇന്ത്യ ആധികാരികമായാണ് കിരീടം ഉയർത്തിയത്.

---- facebook comment plugin here -----

Latest