Connect with us

ai camera

എ ഐ ക്യാമറകളിൽ പതിയുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് ഉടനെ പിഴയീടാക്കിത്തുടങ്ങും

മന്ത്രിസഭ അനുവദിച്ചാൽ രണ്ടാഴ്ചക്കുള്ളിൽ പിഴ ഈടാക്കിത്തുടങ്ങും.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ റോഡുകളിൽ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ ഐ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് ഉടനെ പിഴ ഈടാക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം പരിഗണിച്ചേക്കും. മന്ത്രിസഭ അനുവദിച്ചാൽ രണ്ടാഴ്ചക്കുള്ളിൽ പിഴ ഈടാക്കിത്തുടങ്ങും.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ 675 എ ഐ ക്യാമറകളാണ് എം വി ഡി സ്ഥാപിച്ചത്. കെൽട്രോൺ നേരിട്ടു സ്ഥാപിച്ച ക്യാമറകളിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ മുതൽ ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ പിഴ ഈടാക്കാൻ കഴിഞ്ഞിട്ടില്ല. 30 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓരോ ക്യാമറയും സ്ഥാപിച്ചത്.

കെൽട്രോൺ തന്നെയാണ് അടുത്ത എട്ട് വർഷത്തേക്കുള്ള അറ്റകുറ്റപ്പണികളും നിർവഹിക്കുന്നത്. പിഴത്തുക നിശ്ചിത വർഷം കെൽട്രോണിന് ലഭിക്കും. എ ഐ ക്യാമറകൾക്ക് പുറമേ റെഡ് ലൈറ്റ് വയലേഷൻ, പാർക്കിംഗ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറകളും ഉൾപ്പെടെ 725 ഗതാഗത നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനായി 235 കോടി രൂപയാണ് സേഫ് കേരള പദ്ധതിയിൽ ചെലവഴിച്ചത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (നിർമിതബുദ്ധി) ശേഷിയുള്ള ക്യാമറകൾ അതീവ കരുത്തുള്ളതാണ്.

Latest