Connect with us

Organisation

സമാധാനത്തിനായി പ്രാർഥിക്കുക: ഗ്രാൻഡ് മുഫ്തി 

തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ ഇന്ത്യയുടെ നീക്കങ്ങളും ശ്രമങ്ങളും വിജയത്തിലെത്തേണ്ടതുണ്ട്.

Published

|

Last Updated

അബൂദബി|ഇന്ത്യയും പാകിസ്ഥാനുമിടയിലെ നിലവിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമായി. നിരപരാധികളായ മനുഷ്യരുടെ ജീവിതവും ഇന്ത്യയിലെ സ്വസ്ഥ സാമൂഹികാന്തരീക്ഷവും നഷ്ടപ്പെടാതിരിക്കാനും സമാധാനം പുലരുന്നതിനും ഇന്ന് ജുമുഅക്ക് ശേഷം പള്ളികളിൽ പ്രാർഥന നടത്തണമെന്ന് ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ ഇന്ത്യയുടെ നീക്കങ്ങളും ശ്രമങ്ങളും വിജയത്തിലെത്തേണ്ടതുണ്ട്. കഴിഞ്ഞ ദിവസത്തെ നടപടികൾ ആ അർഥത്തിൽ രാജ്യത്തിന്റെ കരുത്തും ശക്തിയും വിളംബരം ചെയ്യുന്നതാണ്.

അതേസമയം, മനുഷ്യരാശിയുടെ നിലനിൽപ്പിനും സുസ്ഥിര ജീവിതത്തിനും യുദ്ധങ്ങളും സംഘർഷങ്ങളും ഇല്ലാത്ത സാഹചര്യം ഉണ്ടാവണം. നയതന്ത്ര ഉദ്യമങ്ങളിലൂടെയും ആഗോള സഹകരണങ്ങളിലൂടെയും സമ്മർദ്ദങ്ങളിലൂടെയും ഭീകരവാദത്തെ അടിച്ചമർത്തുന്നതിലാണ് രാജ്യം വരും നാളുകളിൽ കൂടുതൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത്. യുദ്ധം കാരണം സാധാരണക്കാരായ സിവിലിയന്മാർ കഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതുണ്ടെന്നും കാന്തപുരം പ്രസ്താവനയിൽ പറഞ്ഞു.

 

Latest