Kerala
മണ്ണിടിച്ചിലിനെ തുടര്‍ന്ന് പാല്‍ച്ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു
വയനാട് കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് മണ്ണിടിഞ്ഞത്.

കണ്ണൂര്‍ | കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ചെകുത്താന്‍ തോടിന് സമീപത്തായാണ് ചൊവ്വാഴ്ച വൈകുന്നേരം മണ്ണിടിഞ്ഞത്.ഇതേ തുടര്‍ന്ന് നെടുംപൊയില്‍ പേര്യ ചുരം വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടു.
വയനാട് കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് മണ്ണിടിഞ്ഞത്. മണ്ണിടിച്ചില്‍ സമയത്ത് വാഹനങ്ങളൊന്നും കടന്നുപോകാത്തതിനാല്‍ ദുരന്തം ഒഴിവായി.
പ്രദേശത്ത് ജെസിബി എത്തിച്ച് കല്ലുകള്‍ നീക്കം ചെയ്ത് വരികയാണ്. രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു
---- facebook comment plugin here -----