trade hartal
ഇടുക്കിയിൽ ഇന്ന് വ്യാപാര ബന്ദ്
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുക.

ഇടുക്കി| ഭൂവിഷയങ്ങളും വന്യമൃഗശല്യവും പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് ഇടുക്കി ജില്ലയിൽ വ്യാപാര ബന്ദ് നടത്തുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ അറിയിച്ചു.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുക. പ്രതിഷേധമാർച്ചും രാവിലെ 10.30 മുതൽ വൈകിട്ട് 3 മണിവരെ അടിമാലിയിൽ സത്യാഗ്രഹവും നടത്തും.
---- facebook comment plugin here -----