Kerala
പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റില്‍
പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു

കളമശേരി | പ്രണയം നടിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി അമില്‍ ചന്ദ്രനാണ് (23) അറസ്റ്റിലായത്.
പ്രണയം നടിച്ച് ഇടപ്പള്ളിയിലെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പീഡന ദൃശ്യങ്ങള്‍ പ്രതി ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ ആരോപിക്കുന്നു. ശാരീരികമായും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്.
പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. വീണ്ടും ഹോട്ടലിലേക്ക് വരണമെന്നുള്ള ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്നാണ് കളമശേരി പോലീസില്‍ പരാതി നല്‍കിയത്.
---- facebook comment plugin here -----