Connect with us

Kerala

മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരായ പീഡന കേസ്; അന്വേഷണത്തിന് 6 അംഗ പ്രത്യേക സംഘം

ചോറ്റാനിക്കര എസ് എച്ച് ഒ അടക്കം 6 പേരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Published

|

Last Updated

കൊച്ചി| മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനു പ്രതിയായ പീഡനകേസ് അന്വേഷണത്തിന് പ്രത്യേക സംഘം. നിയമസഹായം ചോദിച്ചെത്തിയ യുവതിയെ പി ജി മനു ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണത്തിനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുന്നത്.

പുത്തന്‍കുരിശ് ഡിവൈഎസ് പി അന്വേഷണത്തിന് നേതൃത്വം നല്‍കും. ചോറ്റാനിക്കര എസ് എച്ച് ഒ അടക്കം 6 പേരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം കേസില്‍ പ്രതിയായ പി ജി മനു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.