Connect with us

National

ഇന്ന് കോണ്‍ഗ്രസിന്‍റെ 138-ാം സ്ഥാപകദിനം

കണ്ണൂര്‍ ഡിസിസിയില്‍ നടക്കുന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നേതൃത്വം നല്‍കും.

Published

|

Last Updated

ന്യൂഡൽഹി | ഇന്ന് കോണ്‍ഗ്രസിന്‍റെ 138-ാം സ്ഥാപകദിനം. 1885 ഡിസംബര്‍ 28ന് AO ഹ്യൂമിനൊപ്പം ബോംബെയില്‍ ദാദാഭായ് നവറോജി, സുരേന്ദ്രനാഥ് ബാനര്‍ജി, ഫിറോസ് ഷാ മേത്ത, WC ബാനര്‍ജി, S.രാമസ്വാമി മുതലിയാര്‍, തുടങ്ങിയവരടക്കം 72 അംഗങ്ങളുടെ കൂട്ടായ്മയിലാണ് കോണ്‍ഗ്രസ് പിറവി എടുത്തത്.

സ്ഥാപക ദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് KPCC ഓഫീസില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. A.K ആന്‍റണി. M.M ഹസ്സന്‍, K. മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കണ്ണൂര്‍ ഡിസിസിയില്‍ നടക്കുന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നേതൃത്വം നല്‍കും. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ജന്മദിനറാലിയും പൊതുസമ്മേളനവും കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും.