Kerala
കടുവയെ ഉള്‍വനത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി
കുമ്മണ്ണൂര്‍ കാഞ്ഞിരപ്പാറ വനത്തിലാണ് പെണ്‍ കടുവയുടെ ഒരുദിവസം പഴക്കമുള്ള ജഡം കണ്ടെത്തിയത്.

കോന്നി | കുമ്മണ്ണൂര്‍ കാഞ്ഞിരപ്പാറ ഭാഗത്ത് കടുവയെ ഉള്‍വനത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി. കുമ്മണ്ണൂര്‍ കാഞ്ഞിരപ്പാറ വനത്തിലാണ് കടുവയുടെ ജഡം കണ്ടത്.
പെണ്‍ കടുവയുടെ ഒരുദിവസം പഴക്കമുള്ള ജഡമാണ് കണ്ടെത്തിയത്. കുമ്മണ്ണൂര്‍ സ്റ്റേഷനിലെ വനപാലകര്‍ ഇന്ന് രാവിലെ പതിവ് പരിശോധന നടത്തുമ്പോഴാണ് ജഡം കണ്ടത്.
വനം വകുപ്പിന്റെ ഉന്നതോദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജഡം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വനത്തില്‍ സംസ്‌കരിച്ചു.
---- facebook comment plugin here -----