Connect with us

Uae

ആഗോള റാങ്കിംഗില്‍ തിളങ്ങി യുഎഇയിലെ മൂന്ന് സര്‍വകലാശാലകള്‍

ഖലീഫ യൂണിവേഴ്‌സിറ്റി, യുഎഇ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ എന്നിവയാണ് മികവ് തെളിയിച്ചത്

Published

|

Last Updated

അബൂദബി|യുഎഇയിലെ മൂന്ന് സര്‍വ്വകലാശാലകള്‍ സെന്റര്‍ ഫോര്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിന്റെ ഗ്ലോബല്‍ 2000 പട്ടികയുടെ ഈ വര്‍ഷത്തെ പതിപ്പില്‍ സ്ഥാനം ശക്തിപ്പെടുത്തി. ഖലീഫ യൂണിവേഴ്‌സിറ്റി, യുഎഇ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ എന്നിവയാണ് മികവ് തെളിയിച്ചത്. രാജ്യതലത്തില്‍, ഖലീഫ സര്‍വകലാശാല ഒന്നാം സ്ഥാനത്താണ്.

പുതിയ ലിസ്റ്റിംഗ് അനുസരിച്ച്, ഖലീഫ സര്‍വകലാശാല കഴിഞ്ഞ വര്‍ഷത്തെ 892 ല്‍ നിന്ന് 16 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 876 ല്‍ എത്തി. യുഎഇ സര്‍വകലാശാല 1178 ല്‍ നിന്ന് 65 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 1113 ല്‍ എത്തി. ഷാര്‍ജ സര്‍വകലാശാല 146 പോയിന്റുകള്‍ ഉയര്‍ന്നു. 1253-ല്‍ സ്ഥാനം പിടിച്ചു.

94 രാജ്യങ്ങളില്‍ നിന്നുള്ള 20,966 സര്‍വ്വകലാശാലകളെ വിലയിരുത്തിയാണ് ആഗോള തലത്തില്‍ 2000 സര്‍വകലാശാല പട്ടിക തയ്യാറാക്കിയത്. 62 ദശലക്ഷം ഡാറ്റാ പോയിന്റുകള്‍ വിശകലനം ചെയ്താണിത്. ലോകത്തെ മികച്ച 10 സര്‍വ്വകലാശാലകളില്‍ യുഎസിലെ എട്ട് സര്‍വ്വകലാശാലകളും യുകെയിലെ രണ്ട് സര്‍വ്വകലാശാലകളുമാണ് ഇടം പിടിച്ചത്.

 

Latest