Kerala
കട്ടപ്പനയില്‍ ഓടയില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികള്‍ മരിച്ചു
ആദ്യം ഓടയില്‍ ഇറങ്ങിയ ആളെ കാണാതായതോടെയാണ് മറ്റ് രണ്ട് പേരും ഓടയിലേക്ക് ഇറങ്ങിയത്

ഇടുക്കി | കട്ടപ്പനയില്‍ വ്യത്തിയാക്കുന്നതിനിടെ ഓടയില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികളും മരിച്ചു. . മൂന്ന് പേരെയും ഏറെ നേരം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തമിഴ്നാട് സ്വദേശികളാണ് മൂന്ന് പേരും. കട്ടപ്പനയില്‍ നിന്ന് പുളിയന്‍മലയിലേക്ക് വരുന്ന വഴിയിലുള്ള ഓറഞ്ച് എന്ന ഹോട്ടലിന്റെ ഓട വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്ന് പേരാണ് കുടുങ്ങിയത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്ത് എത്തി ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു
ആദ്യം ഓടയില്‍ ഇറങ്ങിയ ആളെ കാണാതായതോടെയാണ് മറ്റ് രണ്ട് പേരും ഓടയിലേക്ക് ഇറങ്ങിയത്. മൂന്ന് പേരും അപകടത്തില്‍പ്പെട്ടതോടെ ഫയഴ്‌ഫോസ് സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ജെസിബി എത്തിച്ച് സ്ലാബുകള്‍ നീക്കിയാണ് തിരച്ചില്‍ നടത്തിയത്.മൂന്ന് പേരെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി