Kerala
ആരോപണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി; ഡി ജി പിക്ക് പരാതി നല്‍കിയെന്ന് സ്വപ്ന
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് ഫോണില്‍ വിളിച്ചയാള്‍ ആവശ്യപ്പെട്ടു.

കൊച്ചി | തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി സ്വപ്‌ന സുരേഷ്. ആരോപണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇല്ലാതാക്കുമെന്ന് ഭീഷണി ഫോണ്‍ കോള്‍ വന്നെന്ന് സ്വപ്‌ന പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തോട് താന്‍ സഹകരിക്കാതിരിക്കാനാണിത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് ഫോണില്‍ വിളിച്ചയാള്‍ ആവശ്യപ്പെട്ടു. ഭീഷണി കോള്‍ വന്നെന്ന് കാണിച്ച് ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
താനോ കുടുംബാംഗങ്ങളോ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം. കൊല്ലുകയാണെങ്കില്‍ ഒറ്റയടിക്ക് കൊല്ലണം. അല്ലാതെ കൊല്ലും, കൊല്ലുമെന്ന് പറഞ്ഞുള്ള ഭീഷണിപ്പെടുത്തല്‍ അവസാനിപ്പിക്കണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു.
---- facebook comment plugin here -----