Malappuram
മഅ്ദിന്‍ ജീലാനി അനുസ്മരണ ആത്മീയ സംഗമത്തിന് ആയിരങ്ങള്‍
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമം ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ജീലാനി അനുസ്മരണ ആത്മീയ സംഗമം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ജീലാനി അനുസ്മരണ ആത്മീയ സംഗമത്തിന് എത്തിയത് ആയിരങ്ങള്‍. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമം ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ശൈഖ് ജീലാനി നവോഥാന നായകനായിരുന്നുവെന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാതൃകാപരമായ ജിവിതം കാഴ്ചവെച്ച് വിപ്ലവം സൃഷ്ടിച്ച മഹാമനീഷിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിര്‍ദുല്ലത്വീഫ്, മുള്‌രിയ്യ, ഹദ്ദാദ് റാതീബ്, ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍, സ്വലാത്തുന്നാരിയ, മൗലിദ് പാരായണം, പ്രാര്‍ഥന എന്നിവ സംഘടിപ്പിച്ചു. പരിപാടിക്കെത്തിയ വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.
സയ്യിദ് കെ വി തങ്ങള്‍ കരുവന്‍തിരുത്തി, സയ്യിദ് ബാക്കിര്‍ ശിഹാബ് തങ്ങള്‍, സയ്യിദ് ഹുസൈന്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ജിഫ്രി ചാലിശ്ശേരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്‍തിരുത്തി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സയ്യിദ് നിയാസ് അല്‍ ബുഖാരി, ഇബ്റാഹിം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുസ്സലാം ഫൈസി കൊല്ലം, അബൂബക്കര്‍ സഖാഫി അരീക്കോട്, മൂസ ഫൈസി ആമപ്പൊയില്‍, എം എന്‍ കുഞ്ഞുമുഹമ്മദ് ഹാജി സംബന്ധിച്ചു





