Connect with us

Malappuram

ഈ അധ്യാപകന് ഇന്നും കൂട്ട് 67 വർഷം പഴക്കമുള്ള സൈക്കിള്‍

ആധുനിക കാലത്ത് എല്ലാ സൗകര്യങ്ങളുണ്ടായിട്ടും ഇന്നും മുഹമ്മദിന് പ്രിയം തന്റെ സൈക്കിളിനോട് തന്നെയാണ്.

Published

|

Last Updated

പൊന്നാനി | പാരമ്പര്യമായി കിട്ടുന്നതെല്ലാം അഭിമാനത്തോടെ സംരക്ഷിച്ചുപോരുന്നവരാണ് ഒട്ടുമിക്കപേരും. ഭൂമി, പണം, വീട് എന്നിവയാണ് പലർക്കും ലഭിക്കുക. എന്നാൽ എളാപ്പയിൽ നിന്നും 50 വർഷം മുമ്പ് ലഭിച്ച സൈക്കിളിനെ പറ്റി പറയുമ്പോൾ മുഹമ്മദിന് നൂറ് നാവാണ്.
ജോലിക്കിടയില്‍ ചിട്ടപ്പെടുത്തിയ വിവിധ ശീലങ്ങള്‍ക്കിടയില്‍ തന്റെ സൈക്കിളിനും പ്രാധാന്യം നൽകിയിരിക്കുകയാണ് ഈ അധ്യാപകന്‍.

പതിറ്റാണ്ട് കാലം ഉപയോഗിച്ച സൈക്കിളാണ് എളാപ്പയിൽ നിന്ന് കിട്ടിയത്. ശേഷം മറ്റൊരു സൈക്കിൾ വാങ്ങാനോ മറ്റാർക്കെങ്കിലും ഇത് കൈമാറാനോ ഇദ്ദേഹത്തിന് തോന്നിയിട്ടില്ല. 36 വർഷം സർവീസിൽ ജോലി ചെയ്ത് വിരമിച്ചിട്ടും വിശ്രമമില്ലാതെ ആ മേഖലയിൽ തന്നെ തുടരുകയാണിദ്ദേഹം. പൊന്നാനി ഐ എസ് എസിന്റെ സെക്രട്ടറിയാണ് മുഹമ്മദ്.

ആധുനിക കാലത്ത് എല്ലാ സൗകര്യങ്ങളുണ്ടായിട്ടും ഇന്നും മുഹമ്മദിന് പ്രിയം തന്റെ സൈക്കിളിനോട് തന്നെയാണ്. പിറകിൽ കുട്ടയും കൊളുത്തിയുള്ള സൈക്കിളുമായി പൊന്നാനിയിലൂടെയുള്ള ഈ 77കാരന്റെ സൈക്കിൽ യാത്ര ഏറെ കൗതുകമാണ്.