Connect with us

Kerala

നാണയത്തുട്ടുകളിൽ ചിത്രമൊരുക്കി ഈ മിടുക്കി നേടിയത് അന്തർദേശീയ അംഗീകാരം

മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങി 20 ദേശീയ നേതാക്കളുടെ ചിത്രം 25 പൈസയുടെ നാണയത്തിൽ വരച്ചുകൊണ്ടാണ് ഈ മിടുക്കി ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോഡിൽ ഇടംപിടിച്ചത്

Published

|

Last Updated

ചമ്രവട്ടം | നാണയത്തുട്ടുകളിൽ ചിത്രം ഒരുക്കി അന്തർദേശീയ തലത്തിൽ അംഗീകാരം നേടിയ മിടുക്കി ശ്രദ്ധേയയായി. കരവിരുത് കൊണ്ട് ലഭിച്ച നേട്ടത്തിൽ സന്തോഷത്തിലാണ് തിരൂർ പൊയ്‌ലിശ്ശേരിയിലെ ഇട്ടികപറമ്പിൽ പാലക്കൽ അബ്ദുല്ലത്വീഫ് -റംല ദമ്പതികളുടെ മകൾ ആഇശ രിഫ. പുതിയ രീതികളിലൂടെ ശ്രദ്ധേയയാകുകയാണ് ഈ മിടുക്കി.

അന്നൊരിക്കൽ എൽ പി ക്ലാസിൽനിന്ന് എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയപ്പോൾ മുളച്ച മോഹമായിരുന്നു ഭാവിയിൽ ഒരു ദേശീയ റെക്കോർഡ് നേടുകയെന്നതെന്ന് രിഫ പറയുന്നു. പോളി വിദ്യാഭ്യാസം കഴിഞ്ഞ സഹോദരൻ അബ്ദുര്‍റഊഫിന്റെ പിന്തുണ കൂടിയായപ്പോൾ ആ ആഗ്രഹം സഫലീകരിച്ചു.

മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങി 20 ദേശീയ നേതാക്കളുടെ ചിത്രം 25 പൈസയുടെ നാണയത്തിൽ വരച്ചുകൊണ്ടാണ് ഈ മിടുക്കി ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോഡിൽ ഇടംപിടിച്ചത്. ആലത്തിയൂർ എം ഇ ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ആഇശ രിഫയെ സ്കൂൾ മാനേജ്മെന്റ്കമ്മിറ്റിയും സ്റ്റാഫ് കൗൺസിലും പി ടി എ യും അഭിനന്ദിച്ചു.