Connect with us

National

ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നത് രണ്ടാം തവണ

2015 ഫെബ്രുവരി മൂന്നിന് നാഗാലാന്‍ഡിലെ ദിമാപുരിലായിരുന്നു ആദ്യ അപകടം

Published

|

Last Updated

ന്യൂഡല്‍ഹി | സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍പെടുന്നത് ഇത് ണ്ടാം തവണ. 2015 ഫെബ്രുവരി മൂന്നിന് നാഗാലാന്‍ഡിലെ ദിമാപുരിലായിരുന്നു ആദ്യ അപകടം. അന്ന് അദ്ദേഹം അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.അന്ന് അദ്ദേഹം സഞ്ചരിച്ച ചീറ്റ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന ഉടനെ തകര്‍ന്നു വീഴുകയായിരുന്നു. അന്ന് ലഫ്റ്റനന്റ് ജനറലായിരുന്നു അദ്ദേഹം.സംയുക്ത സേന തലവനായി 2020 മാര്‍ച്ചിലാണ് ബിപിന്‍ റാവത്ത് നിയമിതനാകുന്നത്.

ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്ററാണ് ഇന്ന് അപകടത്തില്‍പെട്ടത്.ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്റര്‍ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിനു പിന്നാലെ തകര്‍ന്നുവീഴുകയായിരുന്നു.

 

---- facebook comment plugin here -----

Latest