Connect with us

local body election 2025

സദ്യക്ക് രാഷ്ട്രീയമില്ല; മനുവും കരിമ്പിൽ കൃഷ്ണനും ഒരേ ബെഞ്ചിൽ

പക്ഷെ ഭക്ഷണത്തിൽ രാഷ്ട്രീയമില്ല, മത്സരവുമില്ല

Published

|

Last Updated

തൃക്കരിപ്പൂർ | രാഷ്ട്രീയത്തിൽ ബദ്ധശത്രുക്കൾ. പക്ഷെ ഭക്ഷണത്തിൽ രാഷ്ട്രീയമില്ല, മത്സരവുമില്ല. ഇവിടെ ഇവിടെ ഇടതും വലതും ഒരേ ബെഞ്ചിൽ. രാഷ്ട്രീയം അൽപ്പ സമയത്തേക്ക് മാറ്റിവെച്ച് കുശലം പറഞ്ഞും സൗഹൃദം പങ്കു വെച്ചും പരസ്പരം മത്സരിക്കുന്ന സ്ഥാനാർഥികൾ കൈകൊടുത്തു.

ജില്ലാ പഞ്ചായത്ത് പിലിക്കോട് ഡിവിഷനിൽ പരസ്പരം മത്സരിക്കുന്ന സ്ഥാനാർഥികളായ എൽ ഡി എഫ് സ്ഥാനാർഥി എം മനുവും യു ഡി എഫ് സ്ഥാനാർഥി കരിമ്പിൽ കൃഷ്ണനുമാണ് അവസാന വട്ട പ്രചാരണം നടത്തുന്നതിനിടയിൽ തൃക്കരിപ്പൂർ കണ്ണമംഗലം കഴകം കളിയാട്ടത്തിനെത്തിയത്. ഉച്ചഭക്ഷണ സമയമായതിനാൽ ക്ഷേത്ര ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ച് ഇരുവരും ഭക്ഷണ പന്തലിൽ എത്തി.

രാഷ്ട്രീയ ചർച്ചയും വേർതിരിവും മാറ്റി വെച്ച് ഇരുവരും ഒരേ ബെഞ്ചിലിരുന്നു. പിന്നെ ചർച്ച സാമ്പാറും കൂട്ടുകറിയെക്കുറിച്ചുമായി. വിഭവ സമൃദ്ധമായ സദ്യയിൽ ഇരുവരും പങ്കെടുക്കുന്നത് കളിയാട്ടം കാണാനെത്തിയ വിശ്വാസികൾക്ക് കൗതുകക്കാഴ്ചയായി.

---- facebook comment plugin here -----

Latest